ഖത്തറില്‍ വൈദ്യുതി ജല ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ പ്രത്യേക പദ്ധതിയുമായി ഭരണകൂടം. രണ്ട് വര്‍ഷം നീളുന്ന പദ്ധതിയിലൂടെ മൊത്തം ഉപഭോഗം കുറക്കുകയാണ് ലക്ഷ്യം.
ഖത്തര്‍ വൈദ്യുതി ജല കോര്പ്പറേഷന് കഹ്റാമയാണ് ദേശീയ ഊര്‍ജ്ജ കാര്യക്ഷമതാ ബോധവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നത്. വെള്ളത്തിന്റെയും വൈദ്യുതിയുടെയും അനാവശ്യ ഉപയോഗം കുറച്ചുകൊണ്ടുവന്ന് മൊത്തം ഉപഭോഗം അഞ്ച് ശതമാനം വരെ കുറയ്ക്കുകയാണ് ലക്ഷ്യം.
ഖത്തര്‍ ദേശീയ വിഷന്‍ 2030ന്റെ ഭാഗമായി ആവിഷ്കരിച്ച പദ്ധതി 2021-22 വര്‍ഷങ്ങളില്‍ നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കുക.