ദോഹ- ഖത്തറിൽ കോവിഡ് നിയന്ത്രണ വിധേയമാവുകയും പ്രതിദിന കേസുകളും ആശുപത്രി അഡ്മിഷനുകളുമൊക്കെ ഗണ്യമായി കുറഞ്ഞതോടൊപ്പം നല്ലൊരു ശതമാനം ആളുകളും വാക്സിനേഷൻ പൂർത്തിയാക്കുകയും ചെയ്ത സാഹചര്യത്തിൽ ഖത്തറിലേക്കുള്ള പുതിയ യാത്രാ, മടക്ക നയങ്ങൾ താമസിയാതെ ഉണ്ടായേക്കുമെന്ന് സൂചന . ഇന്നലെ നടന്ന മന്ത്രി സഭ യോഗം കോവിഡ് നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കുന്നത് സംബന്ധിച്ച ദുരന്തനിവാരണ സമിതിയുടെ ശുപാർശകളോടൊപ്പം യാത്രാ, മടക്ക നയങ്ങളും വിശകലനം ചെയ്തു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ താമസിയാതെ തീരുമാനമെടുക്കും.
ഖത്തർ അംഗീകരിച്ച വാക്സിനേഷൻ പൂർത്തീയാക്കിയവർക്കുള്ള ക്വാറന്റൈൻ ഇളവ്, സന്ദർശക വിസകൾ, ഓൺ അറൈവൽ വിസകൾ മുതലായയവ ആരംഭിക്കൽ തുടങ്ങിയവയാണ് പ്രവാസി ലോകം ഉറ്റുനോക്കുന്നത്.