ഖത്തര്‍ ലോകകപ്പ്: ഇന്ത്യയില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ഉയരുന്നു

ന്യൂഡല്‍ഹി: ഖത്തറില്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഫുട്ബാള്‍ ലോകകപ്പ് നടക്കുന്നത്. മത്സരങ്ങള്‍ നടക്കുന്നത് ഖത്തറിലാണെങ്കിലും ഇന്ത്യയില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഖത്തറിലേക്കും ദുബൈയിലേക്കുമാവും ഏറ്റവും കൂടുതല്‍ ബുക്കിങ്ങുകള്‍ വന്നതെന്ന് ഇന്‍സ്റ്റ ചാര്‍ട്ടര്‍ എന്ന സംരംഭത്തിന്റെ സ്ഥാപകന്‍ അഭിഷേക് സിന്‍ഹ പറഞ്ഞു. ആഗോളതലത്തില്‍ ചാര്‍ട്ടര്‍ വിമാനങ്ങളുടെ സര്‍വീസ് നടത്തുന്ന കമ്ബനിയാണ് ഇന്‍സ്റ്റ ചാര്‍ട്ടര്‍.

നിരവധി പ്രമുഖരായ വ്യക്തികള്‍ ഖത്തറിലേക്കും ദുബൈയിലേക്കും വിമാനങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഇന്‍സ്റ്റ ചാര്‍ട്ടര്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ സ്വകാര്യത നയം മൂലം ബുക്ക് ചെയ്തവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് കമ്ബനി വ്യക്തമാക്കി. നിലവില്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് ഡല്‍ഹിയില്‍ നിന്നും ഖത്തറിലെത്താന്‍ സാധിക്കും.

ഓപ്പറേറ്റര്‍ ചാര്‍ജും ജീവനക്കാരുടെ വേതനവും എയര്‍പോര്‍ട്ടില്‍ വിമാനം പാര്‍ക്ക് ചെയ്യുന്ന ചാര്‍ജും ഉള്‍പ്പടെയുള്ള നിരക്കാണ് കമ്ബനികള്‍ ചുമത്തുന്നത്. നേരത്തെ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ 20ഓളം സര്‍വീസുകള്‍ എയര്‍ ഇന്ത്യ തുടങ്ങിയിരുന്നു.

spot_img

Related Articles

Latest news