കണ്ണൂർ: വിദ്യാർഥികൾക്ക് മൊബൈൽ ഉപയോഗിച്ച് വീട്ടിലിരുന്ന് മത്സരങ്ങളിൽ പങ്കെടുക്കാനും അറിവ് വർധിപ്പിക്കാനുമുള്ള ‘ക്വാളിഫയർ’ ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്‌ഘാടനം വെള്ളിയാഴ്ച നടക്കും.
കണ്ണൂർ ചേംബർ ഓഫ് കൊമേഴ്‌സിൽ രാവിലെ 10-ന് പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
പ്ലാറ്റ്‌ഫോമിന്റെ ആദ്യത്തെ പ്രോഗ്രാം ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് നടത്തുന്ന അറിവിന്റെ ആകാശയാത്ര ആണ്.
വിദ്യാർഥികൾക്ക് www.alfyr.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകിയ ശേഷം മത്സരത്തിൽ പങ്കെടുക്കാം.
മത്സരവിജയികളാകുന്ന 10 വിദ്യാർഥികൾക്ക് വിമാന യാത്രയും 50 പേർക്ക് കണ്ണൂർ എയർപോർട്ട് സന്ദർശിക്കാനും പ്രവർത്തനങ്ങൾ നേരിൽ കാണാനും അവസരമുണ്ട്.
Mediawings:

