നോളജ് സിറ്റിയിൽ ഖത്മു തഫ്സീർ 

നോളജ് സിറ്റി : വിശുദ്ധ ഖുർആനിന്റെ മാസമായ റമളാൻ മാസത്തിൽ ഖുർആൻ അർത്ഥം അറിഞ്ഞ് ചിന്തിച്ചു കൊണ്ട് പാരായണം ചെയ്യുന്നതിന് വഴിയൊരുക്കാൻ ഖത്മു തഫ്‌സീറുമായി മർകസ് നോളജ് സിറ്റി.

റമളാൻ മാസത്തിലെ എല്ലാ ദിവസവും നോളജ് സിറ്റി കൾചറൽ സെൻ്ററിൽ വെച്ച് നടക്കുന്ന ഖുർആൻ തഫ്സീർ ക്ലാസ്സിന് പ്രമുഖ ഖുർആൻ പണ്ഡിതൻ ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ ആണ് നേതൃത്വം നൽകുന്നത്. ഹൃസ്വ വിവരണത്തിലൂടെ ഖുർആൻ പാരായണത്തിലൂടെ അർഥം മനസ്സിലാക്കികൊടുക്കുകയാണ് ക്ലാസ് കൊണ്ടുള്ള ലക്ഷ്യം.

എല്ലാ ദിവസവും സുബ്ഹി നമസ്ക്കാരാന്തരം നടക്കുന്ന ഖുർആൻ ക്ലാസിനു പുറമെ അസറിനു ശേഷവും ക്ലാസുകൾ ഉണ്ട്. വിശുദ്ധ റമളാൻ പൂർണമാകുന്നതോടെ തഫ്സീറും പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഖത്മു തഫ്സീർ ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണന്ന് സംഘാടകർ വാർത്താാക്കുറിപ്പിൽ അറിയിച്ചു.

spot_img

Related Articles

Latest news