ആരോപണങ്ങൾ പുരുഷാധിപത്യത്തിന്റെ പ്രേരണകൾ – ഡോ. ആർ. ബിന്ദു

തനിക്കു സീറ്റ് കിട്ടിയത് വിജയരാഘവന്റെ ഭാര്യ ആയതു കൊണ്ടല്ല

തൃശ്ശൂർ : കഴിഞ്ഞ 30 വർഷമായി പൊതുരംഗത്തു പ്രവർത്തിക്കുന്ന വ്യക്തിയാണ് താനെന്നു ഡോ. ആർ.ബിന്ദു . എസ് എഫ് ഐ യിൽ രാഷ്ട്രീയ ജീവിതം തുടങ്ങിയ ആളാണ്. സംഘടനാ പ്രവർത്തനത്തിലും ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ട്. എൽ ഡി എഫ് കൺവീനർ എ. വിജയരാഘവന്റെ ഭാര്യ ആയതു കൊണ്ടാണ് തനിക്കു സ്ഥാനാർഥി ആകാൻ കഴിഞ്ഞത് എന്നുള്ള ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

ഇത്തരം ആരോപണങ്ങൾ പുരുഷാധിപത്യത്തിന്റെ പ്രേരണകൾ ആണെന്നും അവർ കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുട തന്റെ നാടാണ്. എന്നെ അറിയുന്നവർ ആണ് ഇവിടെ ഉള്ളവർ. അതുകൊണ്ടു തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും അവർ അവകാശപ്പെട്ടു.

spot_img

Related Articles

Latest news