തിരുവനന്തപുരം: ആർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡൻ (82) അന്തരിച്ചു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആർഎസ്പി സംസ്ഥാന സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്.

1940 ഏപ്രിൽ 20 ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ച ചന്ദ്രചൂഡൻ ബി.എ, എംഎ പരീക്ഷകൾ റാങ്കോടെയാണ് പാസായത്. ആർഎസ്പി വിദ്യാർഥി സംഘടനയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചു. ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളജിൽ അധ്യാപകനായിരുന്നു.

1975 ൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ചന്ദ്രചൂഡൻ 99 ൽ സംസ്ഥാന സെക്രട്ടറിയായി. 2006 ൽ ആര്യനാടുനിന്ന് നിയമസഭയിലേക്കു മൽസരിച്ചെങ്കിലും കോൺഗ്രസിന്റെ ജി. കാർത്തികേയനോടു പരാജയപ്പെട്ടിരുന്നു. പിഎസ്‌സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായിരുന്നു

spot_img

Related Articles

Latest news