പേവിഷ പ്രതിരോധം: തെരുവ്നായ്ക്കളുടെ കൂട്ട വാക്സിനേഷന്‍ യജ്ഞം ഇന്നുമുതല്‍

 

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പേവിഷ പ്രതിരോധത്തിനായുള്ള തീവ്ര യജ്ഞം ഇന്ന് തുടങ്ങും.

തെരുവുനായ്ക്കള്‍ക്കുള്ള കൂട്ട വാക്സിനേഷന്‍ ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്‌ടോബര്‍ 20 വരെ നീളും.

തെരുവുനായ ശല്യം രൂക്ഷമായ 170 തദ്ദേശസ്ഥാപന ഹോട്ട്സ്പോട്ടുകളിലാണ് ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്. മൃഗസംരക്ഷണ വകുപ്പിലുണ്ടായിരുന്ന ആറു ലക്ഷം ഡോസും അധികമായി വാങ്ങിയ നാലു ലക്ഷം ഡോസും ഉപയോഗിക്കും. തദ്ദേശസ്ഥാപനങ്ങള്‍ വാക്സിന്‍ നല്‍കാനുള്ള സംവിധാനം ഒരുക്കും. വാഹനങ്ങള്‍ വാടകയ്ക്ക്‌ എടുത്ത്‌ തെരുവുനായകളുള്ള മേഖലകളിലെത്തിയാണ്‌ വാക്‌സിന്‍ നല്‍കുക.

പേവിഷ പ്രതിരോധവാക്സിന്റെ ആദ്യ രണ്ടു ഡോസുമെടുത്തവരെ മാത്രമാകും യജ്ഞത്തിന്റെ ഭാഗമാക്കുക. യജ്ഞത്തില്‍ പങ്കാളികളാകുന്നവര്‍ക്കുള്ള വാക്സിന്‍ വിതരണം തിങ്കളാഴ്ചയും നടന്നു. ചൊവ്വാഴ്ചയോടെ എല്ലാവര്‍ക്കും ആദ്യ ഡോസ്‌ നല്‍കും. ആദ്യ ഡോസെടുത്ത്‌ ഏഴാം ദിവസം രണ്ടാം ഡോസും 21–ാം ദിവസം മൂന്നാം ഡോസും എടുക്കണം.

സുരക്ഷ മുന്‍നിര്‍ത്തി രണ്ടു ഡോസെങ്കിലും എടുത്തവരെ മാത്രമേ ജോലിക്കെത്തിക്കൂ. ഡോക്ടര്‍മാര്‍, ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍, അറ്റന്‍ഡര്‍മാര്‍, ഡോഗ് ക്യാച്ചേഴ്സ് തുടങ്ങിയവരാണ്‌ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം പ്രതിരോധ കുത്തിവയ്‌പ്‌ എടുക്കുന്നത്‌.പേവിഷ പ്രതിരോധത്തിനായുള്ള തീവ്ര യജ്ഞത്തിന്റെ ഭാ​ഗമായി തെരുവുനായകള്‍ക്ക് ഷെല്‍ട്ടറുകള്‍ തയാറാക്കല്‍, ശുചീകരണം, ബോധവത്ക്കരണം തുടങ്ങിയവയും കര്‍മ്മപദ്ധതിയിലുള്‍പ്പെടുന്നു.

spot_img

Related Articles

Latest news