റിയാദ്: സൗദി ബാലൻ മരിച്ച കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി വീണ്ടും മാറ്റിവെച്ചു. കേസിലെ ഒറിജിനൽ രേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസിൽ അന്തിമ വിധി പുറപ്പെടുവിക്കുക. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്നതായി കോടതി അറിയിച്ചു. അടുത്ത സിറ്റിങ് തിയ്യതി പിന്നീട് അറിയിക്കും. പന്ത്രണ്ടാം തവണയാണ് കേസ് കോടതി മാറ്റി വെക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു