മുക്കം :വനംവകുപ്പ് ജീവനക്കാരനായ ഹുസൈൻ കൽപ്പൂരിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് ഹുസൈന്റെ ഭാര്യക്ക് രാഹുൽ ഗാന്ധി എം. പി കത്തയച്ചു.
വനം വകുപ്പിലെ ധീരനായ ഒരു അംഗത്തെയാണ് നമുക്ക് നഷ്ടമായതെന്നും, വന്യജീവി സംരക്ഷണത്തോടുള്ള ഹുസൈന്റെ കഴിവും പ്രതിബദ്ധതയും എല്ലാ കാലത്തും ഓർമ്മിക്കപ്പെടുമെന്നും രാഹുൽ ഗാന്ധി അനുശോചന കത്തിൽ പറഞ്ഞു.അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള നഷ്ടപ്പെട്ടതിലുള്ള നിങ്ങളുടെ വേദനയും സങ്കടവും എനിക്ക് ഊഹിക്കാൻ കഴിയുമെന്നും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും, ഈ പ്രയാസകരമായ സമയത്ത് എന്റെ ചിന്തകളും പ്രാർത്ഥനകളും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒപ്പമുണ്ടെന്നും രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.