രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് വൈകുന്നേരം നാഗാലാന്‍ഡില്‍ പ്രവേശിക്കും

ഇംഫാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് വൈകുന്നേരം നാഗാലാന്‍ഡില്‍ പ്രവേശിക്കും. ബസില്‍ സഞ്ചരിക്കുന്ന രാഹുല്‍ പ്രധാന ഇടങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.

തൗബലിലെ യുദ്ധ സ്മാരകത്തിന് സമീപത്തുനിന്ന് ഇന്നലെ യാത്ര ആരംഭിക്കാന്‍ വൈകിയതോടെ ഇന്ന് കൂടെ യാത്ര മണിപ്പൂരില്‍ പര്യടനം നടത്തും.

നാല് ജില്ലകളിലൂടെ 104 കിലോമീറ്ററാണ് മണിപ്പുരിലെ യാത്ര. ഇതിന് ശേഷം ഇന്ന് വൈകുന്നേരം നാഗാലാന്‍ഡില്‍ പ്രവേശിക്കും. ഇന്നലെ ആരംഭിച്ച യാത്രക്ക് വലിയ സ്വീകരണമാണു മണിപ്പൂരില്‍ ലഭിച്ചത്. രാത്രിയും റോഡിന് ഇരുവശങ്ങളിലും വന്‍ ജനാവലി രാഹുലിനെ വരവേറ്റു.

യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങളില്‍ വലിയ സ്വീകരണം ഒരുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളെയും യാത്രയുടെ അവസാനം വരെ ഭാഗമാക്കാനും ശ്രമിക്കും. ഭാരത് ജോഡോ യാത്രക്ക് തയ്യാറാക്കിയ കണ്ടെയ്‌നറുകളിലാണ് രാഹുല്‍ യാത്ര അവസാനിക്കുന്നവരെ താമസിക്കുന്നത്.

spot_img

Related Articles

Latest news