സി മോയിൻകുട്ടി ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തിയ ജന നേതാവ് : രാഹുൽ ഗാന്ധി എം.പി.

താമരശ്ശേരി : കഴിഞ്ഞ ഒരു വർഷം മുമ്പ് വിടപറഞ്ഞ മുൻ എം.എൽ.എ സി.മോയിൻകുട്ടിയും കഴിഞ്ഞ ദിവസം വിട പറഞ്ഞ എം.എൽ.എ. പി.ടി.തോമസും നമ്മുടെ മതേതര ചേരിയെ ശക്തിപ്പെടുത്തിയ ജന നേതാക്കളായിരുന്നുവെന്ന് രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ ലിസാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സി.മോയിൻ കുട്ടി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രണ്ട് പേരും പ്രതീക്ഷയുടെ വിളക്കുമാടങ്ങളായിരുന്നു. ഇവരുടെ വേർപാട് എന്റെ വ്യക്തിപരമായ ദുരന്തമാണ്. വ്യത്യസ്ത വീക്ഷണങ്ങൾ വെച്ച് പുലർത്തിയ ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താൻ ഇവർക്ക് സാധിച്ചു. സി.മോയിൻ കുട്ടി മൂന്നു തവണയായി രണ്ട് മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. നാടിന്റെ വികസനത്തിന് അർപ്പണ ബോധത്തോടെ പ്രവർത്തിച്ചു. എന്റെ തിരഞ്ഞടുപ്പ് സമയത്ത് ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. നല്ല സൗഹൃദമായിരുന്നു മോയിൻ കുട്ടിയുമായി ഉണ്ടായിരുന്നത്. പി.ടി.തോമസിന്റെ വിയോഗം മതേതര ഇന്ത്യക്ക് വലിയ നഷ്ടമാണുണ്ടാക്കുക. അവസാനമായി കാണാൻ എന്റെ പരിപാടികൾ ഒഴിവാക്കി ഞാൻ കൊച്ചിയിലേക്ക് പുറപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ. കാസിം അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. സംഘടനാ കാര്യ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ, എ.പി അനിൽ കുമാർ എം ൽ എ,

സി.പി ചെറിയ മുഹമ്മത്,
വി.എം ഉമ്മർ മാസ്റ്റർ,
ഫാദർ ജോസ് മേലേട്ട് കൊച്ചിയിൽ,
അഡ്വ. കെ.ജയന്ത്, അഡ്വ. കെ പ്രവീൺ കുമാർ,
വി.കെ. ഹുസൈൻ കുട്ടി,
അഡ്വ. ആയിഷക്കുട്ടി സുൽത്താൻ,
അലക്സ് തോമസ് ചെമ്പക ശ്ശേരി സംസാരിച്ചു. കെ.വി അബ്ദുറഹ്മാൻ സ്വാഗതവും
സി.എ. മു ഹമ്മദ് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news