മൂന്നാം ബലാത്സംഗ കേസ്; പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം.പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാണിച്ചത്. അറസ്റ്റ് ചട്ടവിരുദ്ധമായിരുന്നുവെന്നും, രാഷ്‌ടീയ പ്രേരിതമെന്നുമായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. കഴിഞ്ഞ രണ്ടാഴ്ചയില്‍ അധികമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലാണ്. ജില്ലാ കോടതിയില്‍ നിന്നും ഇപ്പോള്‍ വന്ന വിധി രാഹുലിന് ആശ്വാസമാണ്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നെങ്കിലും ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികതയില്‍ പ്രോസിക്യൂട്ടർ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ വിധി പറയുന്നത് മാറ്റി വെക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് രാഹുലിന് അനുകൂലമായ വിധി വന്നിട്ടുള്ളത്.

spot_img

Related Articles

Latest news