പത്തനംതിട്ട: ശബരിമലയില്‍ ദർശനം നടത്തി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ബുധനാഴ്ച രാത്രി പമ്പയില്‍ എത്തിയ രാഹുല്‍ പുലർച്ചെയാണ് ദർശനം നടത്തിയത്.ഔദ്യോഹിക വാഹനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വീട്ടില്‍ നിന്നും പമ്പയിലെത്തിയത്. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് രാഹുല്‍ അയ്യപ്പസന്നിധിയിലെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് രാഹുല്‍ മല ചവിട്ടിയത്. ദർശനത്തിനും മറ്റ് വഴിപാടുകള്‍ക്കും ശേഷം എംഎല്‍എ ഉടൻ മലയിറങ്ങുമെന്നാണ് റിപ്പോർട്ടുകള്‍.
നിയമസഭാ സമ്മേളനം തുടങ്ങി ആദ്യ ദിവസം രാഹുല്‍ സഭയിലെത്തിയിരുന്നു. സഭയിലെത്തരുതെന്ന പ്രതിപക്ഷനേതാവിന്റെ നിർദേശം തള്ളിയാണ് എംഎല്‍എ സഭയിലെത്തിയത്.