ന്യൂ ഡൽഹി: ഇന്ധനവില ക്രമാതീതമായി ഉയരുന്നതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “എല്ലാവർക്കും തകർച്ച, വികസനം വിലക്കയറ്റത്തിന്’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
നികുതി ഉയർത്തിയില്ലെങ്കിൽ പെട്രോളിന് 66 രൂപയും ഡീസലിന് 55 രൂപയും മാത്രമേ ഈടാക്കാനാകു മായിരുന്നുള്ളു എന്ന മാധ്യമവാർത്തയും ട്വിറ്ററിൽ അദ്ദേഹം പങ്കുവച്ചു. നികുതി പിടിച്ചുപറിക്കുന്നതിൽ കേന്ദ്രസർക്കാർ മുഴുകിയിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.