ബി.​ജെ​.പി​യെ ഭ​യ​പ്പെ​ടു​ന്നവർ പാ​ർ​ട്ടി​ വിടണ​മെ​ന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യെ ഭ​യ​പ്പെ​ടു​ന്ന കോ​ണ്‍​ഗ്ര​സു​കാ​ർ പാ​ർ​ട്ടി​ക്ക് പു​റ​ത്തു​പോ​ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. ആ​ർ​എ​സ്എ​സ് ആ​ശ​യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രെ കോ​ണ്‍​ഗ്ര​സി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് സോ​ഷ്യ​ൽ മീ​ഡി​യ യോ​ഗ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ നി​ർ​ദേ​ശം.

സ​ത്യം സം​സാ​രി​ക്കാ​ൻ ഭ​യ​മി​ല്ലാ​ത്ത ധാ​രാ​ളം ആ​ളു​ക​ൾ ഉ​ണ്ട്. പാ​ർ​ട്ടി​ക്ക് പു​റ​ത്തു​ള്ള ഈ ​ധീരന്മാരെ കോ​ണ്‍​ഗ്ര​സി​ലെ​ത്തി​ക്ക​ണം. എ​ന്നാ​ൽ സ​ത്യം സം​സാ​രി​ക്കാ​ൻ ഭ​യ​പ്പെ​ടു​ന്ന​വ​രെ പാ​ർ​ട്ടി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 3,500 പ്ര​വ​ർ​ത്ത​ക​രാ​ണ് വെ​ർ​ച്വ​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

പാ​ർ​ട്ടി​യു​ടെ ഗാ​ന്ധി​യ​ൻ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ഉ​റ​ച്ചു നി​ൽ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ വി​ഭാ​ഗം മേ​ധാ​വി രോ​ഹ​ൻ ഗു​പ്ത പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ തെ​റ്റു​ക​ൾ​ക്കെ​തി​രെ പോ​രാ​ട​ണ​മെ​ന്ന് രാ​ഹു​ൽ പ്ര​വ​ർ​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ഗു​പ്ത പ​റ​ഞ്ഞു.

സ​ത്യം സം​സാ​രി​ക്കാ​നു​ള്ള ഈ ​ശ്ര​മ​ങ്ങ​ൾ ഇ​ന്ന് അ​ല്ലെ​ങ്കി​ൽ നാ​ളെ ഫ​ലം കാ​ണു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

spot_img

Related Articles

Latest news