കണ്ണൂർ ഡി സി സി ആസ്ഥാന മന്ദിരം രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

കണ്ണൂർ: ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം സപ്റ്റംബർ 2 ന് രാഹുൽഗാന്ധി ഓൺലൈനായി ഉദ്ഘാടനം നടത്തുമെന്ന് പ്രസ്സ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ കോൺഗ്രസ്സ് അദ്ധ്യക്ഷൻ സതീശൻ പാച്ചേനി പറഞ്ഞു.

ഇന്ത്യയിൽ വെച്ച് ഏറ്റവും വലിയ ഡി സി സി മന്ദിരവും  കേരളത്തിലെ കെ.പി.സി.സി ആസ്ഥാന മന്ദിരം കഴിഞ്ഞാൽ ഏറ്റവും വലിയ കോൺഗ്രസ്സ് മന്ദിരവുമായ പുതിയ  ഓഫീസിൽ ആയിരത്തോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ഡി.സി.സി പ്രസിണ്ടന്റ്, കെ.പി.സി.സി.അദ്ധ്യക്ഷൻ എന്നിവർക്കു പുറമേ, കെ പി സി സി, ഡി സി.സി ഭാരവാഹികൾക്കും , പോഷക സംഘടനകൾക്കും അടക്കം പ്രത്യേകം മുറികൾ സജ്ജീകരിചിട്ടുണ്ട്.

അവസാന മിനുക്ക് പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള ബാധ്യതകളെല്ലാം തീർത്തു കഴിഞ്ഞെന്നും ഉദ്ഘാടനത്തിന്ന് സജ്ജമാണെന്നും സതീശൻ പാച്ചേനി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡി.സി.സി സെക്രട്ടറിമാരായ മാധവൻ മാഷ് , മുഹമ്മദ് ഫൈസൽ എന്നിവരും പങ്കെടുത്തു.

spot_img

Related Articles

Latest news