ന്യൂഡല്‍ഹി: വോട്ട് ചോരി ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തെളിയിക്കുന്ന കാര്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി നീക്കുകയാണെന്നും. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുല്‍ ഗാന്ധി വാർത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേന്ദ്ര പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്.
കർണ്ണാടകത്തിലെ അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തി. വോട്ടർമാർക്ക് യാതൊരു വിവരവുമില്ല എങ്ങനെ സംഭവിച്ചുവെന്ന്. കർണ്ണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകള്‍ ഒഴിവാക്കിയത്. കാള്‍ സെന്റർ വഴിയാണ് ഇത്തരത്തില്‍ വോട്ട് ക്രമക്കേട് നടക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. ഗോദാഭായിയെന്ന വോട്ടർ തൻ്റെ വോട്ട്’ ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് വിശദീകരിക്കുന്നു. കർണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈല്‍ നമ്ബറുകള്‍ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങള്‍ ഉപയോഗിച്ച് 14 വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് വോട്ടർമാരെ ഇല്ലാതാക്കുന്നതിനായി ചില ശക്തികള്‍ ആസൂത്രിതമായി ലക്ഷ്യമിടുന്നു. പ്രധാനമായും പ്രതിപക്ഷത്തിന് വോട്ട് ചെയ്തിരുന്ന വ്യത്യസ്ത സമുദായങ്ങള്‍, ദലിതുകള്‍, ഗോത്രവർഗക്കാർ, ന്യൂനപക്ഷങ്ങള്‍, ഒബിസികള്‍ എന്നിവരെയാണ് പ്രത്യേകമായി ലക്ഷ്യമിടുന്നത്. ഞങ്ങള്‍ ഇത് പലതവണ കേട്ടിട്ടുണ്ട്, ഇപ്പോള്‍ ഞങ്ങള്‍ക്ക് 100% തെളിവ് ലഭിച്ചു. എന്നദ്ദേഹം പറഞ്ഞു.ഇത്രയും വലിയ ക്രമക്കേട് എങ്ങനെ നടന്നുവെന്നതിന് തെരഞ്ഞെടുപ്പ് കംമീഷൻ ഉത്തരം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.