രാജ്യത്ത് എല്ലാ ട്രെയിന്‍ സര്‍വീസുകളും ഉടന്‍ തന്നെ പുനഃരാരംഭിക്കുന്നതിന് പൂര്‍ണ സജ്ജമാകാന്‍ ഡിവിഷന് ഓഫീസുകള്‍ക്ക് നിര്‍ദേശം നല്കി റയില്‍വേ മന്ത്രാലയം. അടുത്ത ഏപ്രില്‍ 1ആം തീയതി മുതല്‍ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനഃരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിദിന ടൈംടെബിള്‍ പ്രകാരമുള്ള സര്‍വീസ് റെയില്‍വേ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ഏപ്രില്‍ ഒന്നു മുതല്‍ പതിവു രീതിയിലേക്ക് പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ റെയില്‍വേയുടെ തിരുമാനം.