റെയില്‍വേ ബഡ്ജറ്റ് : കോരന് കഞ്ഞി കുമ്പിളിൽ തന്നെ

തി​രു​വ​ന​ന്ത​പു​രം: റെ​യി​ല്‍​വേ ബ​ജ​റ്റി​ല്‍ ത​മി​ഴ്​​നാ​ടി​നെ കൈ​യ​യ​ച്ച്‌​ സ​ഹാ​യി​ച്ചും കേ​ര​ള​ത്തി​നു​ നേ​രെ ക​ണ്ണ​ട​ച്ചും കേ​ന്ദ്രം. കേ​ര​ള​ത്തി​നു​ള്ള തു​ക വ​ര്‍​ധ​ന ​ത​മി​ഴ്​​നാ​ടി​​ന്​ വ​ര്‍​ധി​പ്പി​​ച്ച​തിന്റെ നേ​ര്‍​പ​കു​തി മാ​​ത്ര​മെ​ന്ന്​​ 2019 മു​ത​ലു​ള്ള മൂ​ന്ന്​ ബ​ജ​റ്റു​ക​ളും അ​ടി​വ​ര​യി​ടു​ന്നു.

2019 -2020 സാമ്പ​ത്തി​ക വ​ര്‍​ഷം 2410​ കോ​ടി​​യാ​ണ്​ ത​മി​ഴ്​​നാ​ടിനെ​ങ്കി​ല്‍ 2021-22 കാ​ല​യ​ള​വി​ല്‍ ഇ​ത്​ 2972 കോ​ടി​യാ​യി. അ​തേ​സ​മ​യം 2019-20 ല്‍ ​കേ​ര​ള​ത്തി​ന്​ ല​ഭി​ച്ച തു​ക 667 കോ​ടി​യാ​യി​രു​ന്നു. പു​തി​യ ബ​ജ​റ്റി​​ലി​ത്​ 871 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു. ഫ​ല​ത്തി​ല്‍ മൂ​ന്ന്​ ബ​ജ​റ്റു​ക​ളി​ലു​മാ​യി ഇ​രു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും ല​ഭി​ച്ച തു​ക​യി​ല്‍ വ​ലി​യ അ​ന്ത​ര​മാ​ണു​ള്ള​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ ത​മി​ഴ്​​നാ​ട്​ വി​ഹി​ത വ​ര്‍​ധ​ന​ 562 കോ​ടി​യാ​ണെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന്​​ 204 കോ​ടി മാ​​​​ത്ര​മാ​ണ്.

ഇ​ക്കു​റി കേ​ര​ളം ഏ​റെ പ്ര​തീ​ക്ഷ പു​ല​ര്‍​ത്തി​യ ശ​ബ​രി​പാ​ത​യെ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ നി​ര​ത്തി അ​വ​ഗ​ണി​ച്ച കേ​ന്ദ്രം പ​ക്ഷേ, പു​തി​യ പാ​ത​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ത​മി​ഴ്​​നാ​ടി​നെ സ​ഹാ​യി​ച്ചു. മ​ധു​ര-തൂ​ത്തു​ക്കു​ടി, രാ​മേ​ശ്വ​രം-ധ​നു​ഷ്​​കോ​ടി എ​ന്നീ പു​തി​യ ലൈ​നു​ക​ള്‍​ക്കാ​യി 95 കോ​ടി​യാ​ണ്​ നീ​ക്കി​വെ​ച്ച​ത്. അ​ങ്ക​മാ​ലി-ശ​ബ​രി പാ​ത​യു​ടെ ചെ​ല​വാ​യ 2815 കോ​ടി​യു​ടെ പ​കു​തി വ​ഹി​ക്കാ​മെ​ന്ന്​ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​ട്ടും റെ​യി​ല്‍​വേ മു​ഖം തി​രി​​ച്ചു.

ടോ​ക്ക​ണ്‍ തു​ക​യെ​ന്ന നി​ല​യി​ല്‍ 1000 രൂ​പ മാ​​ത്ര​മാ​ണ്​ ബ​ജ​റ്റി​ലു​ള്ള​ത്. പ​ദ്ധ​തി കൈ​വി​ട്ടി​ട്ടി​ല്ലെന്നും സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നു​മാ​ണ്​ ടോ​ക്ക​ണ്‍ തു​ക വ​ക​യി​രു​ത്തി​യ​തി​ലൂ​ടെ​യു​ള്ള സൂ​ച​ന​യെ​ന്നാ​ണ്​ റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. പു​തി​യ ട്രെ​യി​നു​ക​ള്‍, സ​ര്‍​വി​സ്​ ദീ​ര്‍​ഘി​പ്പി​ക്ക​ല്‍, എ​ല്‍.​എ​ച്ച്‌.​ബി കോ​ച്ചു​ക​ള്‍, സ്​​റ്റേ​ഷ​ന്‍ ന​വീ​ക​ര​ണം, പാ​ല​ക്കാ​ട്​ കോ​ച്ച്‌​ ഫാ​ക്​​ട​റി തു​ട​ങ്ങി കേ​ര​ള​ത്തിന്റെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര​ത്തി സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന്​ ക​ത്ത്​ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും പ​രി​ഗ​ണി​ച്ചി​ല്ല. ‘സൂ​പ്പ​ര്‍ ക്രി​ട്ടി​ക്ക​ല്‍ പ​ദ്ധ​തി​ക’​ളാ​യി പ​രി​ഗ​ണി​ച്ച ആ​റ്​ പാ​ത​യി​ര​ട്ടി​പ്പി​ക്ക​ലുക​ളി​ല്‍ ര​ണ്ടെ​ണ്ണം കേ​ര​ള​ത്തി​ലാ​ണെ​ന്ന​താ​ണ്​ ആ​ശ്വാ​സം.

കു​റ​പ്പ​ന്ത​റ-​ചി​ങ്ങ​വ​നം ലൈ​നി​ന്​ 170 കോ​ടി​യും അമ്പ​ല​പ്പു​ഴ ഹ​രി​പ്പാ​ടി​ന്​ 15 കോ​ടി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. നേ​മം ടെ​ര്‍​മി​ന​ല്‍, കൊ​ച്ചു​വേ​ളി എ​ന്നി​വ​ക്ക്​​ പ​തി​വ്​ അ​വ​ഗ​ണ​ന​യാ​ണ്​ ഇ​ക്കു​റി​യെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രം-​ക​ന്യാ​കു​മാ​രി പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്​ മെ​ച്ച​പ്പെ​ട്ട പ​രി​ഗ​ണ​ന കി​ട്ടി​യെ​ന്ന​തും ആ​ശ്വാ​സ​ക​ര​മാ​ണ്.

spot_img

Related Articles

Latest news