കേരളത്തില്‍ പലയിടങ്ങളിലും കനത്ത മഴ. തിരുവനന്തപുരം ജില്ലയില്‍ തിങ്കളാഴ്ച രാത്രി മുതല്‍ ശക്തമായ മഴയാണ് തുടരുന്നത്. തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് മൂന്ന് ദിവസം കൂടി ജാഗ്രതാ നിര്‍ദേശം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. തുലാവര്‍ഷം ആരംഭിച്ചിട്ടില്ലെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഇതിന്റെ ഭാഗമായാണ് നിലവില്‍ കനത്ത മഴ പെയ്യുന്നത്.
ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. മലയോര മേഖലയിലാണ് കൂടുതലായും മഴ ലഭിക്കുന്നത്. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ ശക്തിപ്പെടുക. ഇടിമിന്നല്‍ സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.