രൈരു നായരെ അനുസ്മരിച്ചു.

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ രൈരു നായരുടെ ഒന്നാം ചരമവാർഷികദിനം സമുചിതമായി ആചരിച്ചു. രൈരു നായരുടെ ജഡ്ജ് ബംഗ്ലാവിന്റെ വീട്ട് മുറ്റത്ത് നടന്ന അനുസ്മരണ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. പണിക്കൻ രാജൻ അധ്യക്ഷനായി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി, പ്രൊഫസർ കെ എ സരള, കെ ശശിധരൻ, എൻ കെ രവി, കെ വി വേണുഗോപാൽ, ദീപക് ധർമടം, സെൽവൻ മേലൂർ, കുറിവികണ്ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് “സ്ത്രീപക്ഷ കേരളം” ചർച്ചാ സായാഹ്നം സംഘടിപ്പിച്ചു. നീലിമ നാഥ്‌, ലിജിന ഷിജിത്ത്, സതി ശങ്കർ മാഹീ എന്നീ ചിത്രകാരികൾ ചേർന്ന് സ്ത്രീപക്ഷ ചിത്രരചനയും നടത്തി.

 

Mediawings:

spot_img

Related Articles

Latest news