രാജസ്ഥാനില്‍ കോവിഡ്​ നിയന്ത്രണം കടുപ്പിച്ചു

എല്ലാ നഗരങ്ങളിലും 12 മണിക്കൂര്‍ കര്‍ഫ്യു, കടകള്‍ വൈകീട്ട്​ അഞ്ചുവരെ മാത്രം

ജയ്​പുര്‍: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും 12 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ച്‌ രാജസ്ഥാന്‍ സര്‍ക്കാര്‍. വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യു. വെള്ളിയാഴ്ച ആരംഭിക്കുന്ന കര്‍ഫ്യൂ ഈ മാസം അവസാനം വരെ നീണ്ടുനില്‍ക്കും.

കച്ചവട കേന്ദ്രങ്ങള്‍ വൈകീട്ട് അഞ്ചു മണിക്ക് അടക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്​. എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. അതേസമയം, ഫാക്ടറികളെയും ബസ് സ്റ്റാന്‍ഡുകളെയും ഉത്തരവില്‍ നിന്നും ഒഴിവാക്കി. പൊതു ചടങ്ങുകളോ കായിക മത്സരങ്ങളോ അനുവദിക്കുകയില്ല. വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേരെ വരെ പങ്കെടുപ്പിക്കാം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ്​ ധോതശ്രയാണ് ഇക്കാര്യം അറിയിച്ചത്.

6,200 പുതിയ കോവിഡ് കേസുകളാണ് രാജസ്ഥാനില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരമായ ജയ്‌പൂരില്‍ മാത്രം 1,325 കേസുകളാണ് റിപ്പോര്‍ട്ട്​ ചെയ്​തത്​. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ മാസത്തെ രണ്ട് ശതമാനത്തില്‍ നിന്ന് എട്ട് ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്​.

spot_img

Related Articles

Latest news