തിരുവനന്തപുരം: രാജീവ്ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി); ഡിസീസ് ബയോളജി, പ്ലാൻ്റ് സയൻസസ് മേഖലകളിലെ, 2021 ജനവരി സെഷനിലെ ഗവേഷണ പ്രോഗ്രാം (പി.എച്ച്.ഡി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 2021 മാർച്ച് 10 നകം
ലൈഫ്, അഗ്രിക്കൾച്ചറൽ, എൻവയൺമൻ്റൽ, വെറ്ററിനറി, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ സയൻസസ്, അനുബന്ധ വിഷയങ്ങളിൽ (ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി മുതലായവ) 55% മാർക്കോടെ (പട്ടിക, ഭിന്നശേഷിക്കാർക്ക് 50%)/തത്തുല്യ ഗ്രേഡോടെയുള്ള പോസ്റ്റ് ഗ്രാജുവറ്റ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും, അതിൻ്റെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷാർത്ഥിക്ക് സാധുവായ ജെ.ആർ.എഫ്.വേണം. യു.ജി.സി, സി.എസ്.ഐ.ആർ, ഐ.സി.എം.ആർ, ഡി.ബി.ടി, ഡി.എസ്.ടി – ഇൻസ്പയർ എന്നിവയിലൊന്നോ, ദേശീയ മത്സരപരീക്ഷ വഴി സർക്കാർ നൽകിയ 5 വർഷത്തെ സാധുതയുള്ള ഒരു ഫെല്ലോഷിപ്പോ ആകാം.
പ്രായപരിധി, 1.3.2021ന് 28 വയസ്സ്. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്.
അക്കാദമിക് മികവ്, ദേശീലതല ഫെല്ലോഷിപ്പ് പരീക്ഷാ സ്കോർ എന്നിവ അടിസ്ഥാനമാക്കി അപേക്ഷകരെ ഷോർട്ലിസ്റ്റ് ചെയ്യും. അവർക്ക് ഇൻ്റർവ്യൂ ഉണ്ടാകും.
അപേക്ഷ 2021 മാർച്ച് 10 നകം https://rgcb.res.in ലെ പി.എച്ച്.ഡി. പ്രവേശന വിജ്ഞാപനത്തിൻ്റെ ലിങ്കിൽ കൂടി ഓൺലൈനായി നൽകാം.