രാജീവ്‌ ഗാന്ധി പ്രവാസി കർമ പുരസ്കാരം തൃശൂർ ഡിസിസി പ്രസിഡന്റ് എംപി. വിൻസെന്റിന്.

വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക,വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുക,കോവിഡ്മൂലം വിദേശത്ത് വെച്ച് മരണമടഞ്ഞവരെ സർക്കാരിന്റെ ധനസഹായ ലിസ്റ്റിൽ ഉൾപ്പെടുത്തുക  എന്നി ആവശ്യങ്ങൾ ഉന്നയിച് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ  എംപി  വിൻസെന്റ് ന്റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ നടത്തിയ പ്രവാസി രക്ഷയാത്ര  കേരളത്തിനകത്തും പുറത്തും  എന്നത് പോലെ തന്നെ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും ശ്രദ്ധയിൽ  പ്രവാസി വിഷയങ്ങൾ എത്തിക്കാൻ കഴിഞ്ഞ ഒരു വലിയ സമരമാർഗം ആയിരുന്നു.പ്രവാസി സംഘടനകളേ ഏകോപിപ്പിച്ചു കൊണ്ട് ഗ്ലോബൽ തലത്തിൽ ഇരുപതോളം  രാജ്യങ്ങളിലെ ഇൻകാസ്, ഒഐസിസി ,ഐ ഒ സി കമ്മിറ്റകളുടെ പൂർണ്ണ പിന്തുണ ഈ സമരപരിപാടികൾക്ക് ഉണ്ടായിരുന്നു.മറ്റൊരു  ഡിസിസി  ക്കും   അവകാശപെടാനില്ലാത്ത തരത്തിൽ പ്രവാസി  വിഷയങ്ങളിൽ  എപ്പോളും  ക്രിയാത്മകമായ  ഇടപെടലുകൾ  നടത്തുന്നത് മുൻനിർത്തി തൃശൂർ ഗ്ലോബൽ  കോർഡിനേഷൻ കമ്മിറ്റി തൃശൂർ ഡിസിസി പ്രസിഡന്റ് ശ്രീ. എംപി. വിൻസെന്റ് എക്സ് എംഎൽഎ ക്കു ” രാജീവ് ഗാന്ധി പ്രവാസി കർമ പുരസ്കാരം”   നൽകാൻ തീരുമാനിചിരിക്കുന്നു.

ഡിസംബർ മാസത്തിൽ
അദ്ദേഹത്തിന്റെ ഗൾഫ് സന്ദർശന വേളയിൽ പുരസ്കാരവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും, പ്രശസ്തി പത്രവും കൈമാറുമെന്ന് ചെയർമാൻ എൻ പി രാമചന്ദ്രൻ (ദുബായ്), വർക്കിങ് ചെയർമാൻ സുരേഷ് ശങ്കർ (സൗദി അറേബ്യ ), ജനറൽ കൺവീനർ കെ എം അബ്ദുൽ മനാഫ് (ഷാർജ ) എന്നിവർ സംയുക്തമായി പത്രകുറിപ്പിലൂടെ അറിയിച്ചു.

spot_img

Related Articles

Latest news