കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അർലേകര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഇന്ന് രാവിലെ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു.ഭാര്യ അനഘ അര്‍ലേക്കറിനൊപ്പം എത്തിയ പുതിയ ഗവര്‍ണറെ രാജ്ഭവന്‍ സ്വീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, മന്ത്രിമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

17ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമാവും.ചുമതലയേറ്റ് രണ്ടാഴ്ച കഴിയുമ്ബോഴേക്കും നയപ്രഖ്യാപന പ്രസംഗം നടത്തുന്നുവെന്ന അപൂര്‍വ്വ പ്രത്യേകതയാണ് പുതിയ ഗവര്‍ണറെ തേടിയെത്തുന്നത്.

spot_img

Related Articles

Latest news