രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി; ഉടൻ തന്നെ ബിജെപിയില്‍ ചേരുമെന്ന് സിപിഎം മുൻ എംഎല്‍എ

മൂന്നാർ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സിപിഎം മുൻ എംഎല്‍എ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ പാർട്ടി പ്രവേശനം നടത്തുമെന്ന് രാജേന്ദ്രൻ വ്യക്തമാക്കി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായ എ. രാജയെ തോല്‍പ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച്‌ സിപിഎമ്മിൻ നിന്ന് രാജേന്ദ്രനെ സസ്പെഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് പാർട്ടിയുമായി രാജേന്ദ്രൻ ഇടിഞ്ഞു നില്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയ ശേഷമാണു ബിജെപിയില്‍ ചേരാൻ തീരുമാനമെടുത്തതെന്നും രാജേന്ദ്രൻ പറഞ്ഞു. ബിജെപി അംഗത്വമെടുത്താലും വരുന്ന തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news