കാന്താരയുടെ സംവിധായകന് സ്വര്‍ണ ചെയിന്‍ സമ്മാനിച്ച്‌ രജനികാന്ത്

രാജ്യം മുഴുവനുമുള്ള സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ കന്നഡ ചിത്രമാണ് ‘കാന്താര’. ഇപ്പോഴും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് സിനിമാരംഗത്തെ പ്രമുഖരെല്ലാം എത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിക്ക് ഒരു സ്വര്‍ണ ചെയിന്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്.

കാന്താര പോലുള്ള ചിത്രങ്ങള്‍ 50 വര്‍ഷത്തിലൊരിക്കലേ സംഭവിക്കൂ എന്നാണ് രജനികാന്ത് പറഞ്ഞത്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍പീസ് എന്ന് കാന്താരയെ അദ്ദേഹം നേരത്തേ വിശേഷിപ്പിച്ചിരുന്നു. ഋഷഭ് ഷെട്ടിക്കും ചിത്രത്തിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ട്വിറ്ററിലൂടെ അദ്ദേഹം അഭിനന്ദനവും അറിയിച്ചു. കഴിഞ്ഞ മാസം 29ന് രജനികാന്തിന്റെ വീട്ടിലെത്തി ഋഷഭ് അദ്ദേഹത്തെ കണ്ടിരുന്നു. അപ്പോഴാണ് ചെയിന്‍ സമ്മാനമായി നല്‍കിയത് എന്നാണ് സൂചന.

2022ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയവയില്‍ ഒന്നാണ് കാന്താര. ഐഎംഡിബിയില്‍ 9.4 റേറ്റിംഗാണ് ചിത്രത്തിന് ലഭിച്ചത്. സപ്തമി ഗൗഡയാണ് ചിത്രത്തിലെ നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍. കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

spot_img

Related Articles

Latest news