പ്രതിഷേധം ഫലം കണ്ടില്ല; വിവാദ ബില്ല് പാസാക്കി രാജ്യസഭയും

വിവാദമായ നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ദല്‍ഹി (ഭേദഗതി) ബില്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്‌തെങ്കിലും രാജ്യസഭ ബില്ല് പാസാക്കുകയായിരുന്നു. നേരത്തെ ലോക് സഭയിലും ബില്ല് പാസാക്കിയിരുന്നു. ഏറെ വിവാദങ്ങള്‍ക്കിടയിലാണ് മാര്‍ച്ച്‌ 22 ന് ലോക്‌സഭ ബില്‍ പാസാക്കിയത്.

എക്സിക്യൂട്ടീവ് നടപടികള്‍ക്ക് മുന്‍പായി ലെഫ്റ്റന്റെ ഗവര്‍ണറുടെ അനുമതി ദല്‍ഹി സര്‍ക്കാരിന് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണിത്. തലസ്ഥാനത്തെ ഔദ്യോഗിക കാര്യനിര്‍വഹണവുമായി ബന്ധപ്പെട്ട അവ്യക്തത അവസാനിപ്പിക്കുന്നതിനാണ് ബില്‍ കൊണ്ടുവന്നതെന്നാണ് ബില്ലിനെക്കുറിച്ച്‌ കേന്ദ്രം പറയുന്നത്. നഗരത്തിലെ ജനങ്ങള്‍ക്ക് ഇത് പ്രയോജനകരമാണെന്നും അതുകൊണ്ട് ‘രാഷ്ട്രീയ നീക്കം’ എന്ന് വിളിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.

അതേസമയം, ബില്‍ അപകടകരമാണെന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്നും ജനാധിപത്യത്തെ നശിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞിരുന്നു.

spot_img

Related Articles

Latest news