കേരളത്തില്‍ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സി.പി.എം ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി നിർദേശിച്ചു. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സഭ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് തിരഞ്ഞെടുപ്പ് നടന്നാൽ 3 ഒഴിവുകളിൽ രണ്ടെണ്ണം എൽഡിഎഫിന് ആയിരിക്കും ലഭിക്കുക. അടുത്ത മാസം 12ന് കേരളത്തിൽനിന്ന് 3 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പു നടത്തുമെന്ന് കമ്മീഷൻ കഴിഞ്ഞ 17നാണു പ്രഖ്യാപിച്ചത്. എന്നാൽ, നടപടികൾ മരവിപ്പിച്ചതായി കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. നിയമ മന്ത്രാലയത്തിൽ നിന്നു ലഭിച്ച റഫറൻസ് കാരണമാണു നടപടിയെന്നും വ്യക്തമാക്കി.