മോങ്ങത്ത് ലഹരി വിരുദ്ധ റാലി

മോങ്ങം.മോങ്ങത്തിൻ്റെ മണ്ണിൽ നിന്നും ലഹരിയെന്ന മഹാവിപത്ത് തുടച്ച് നീക്കാൻ കക്ഷിരാഷ്ട്രീയ, മത സംഘടനാ സങ്കുചിതങ്ങൾ ഇല്ലാതെ മോങ്ങം ഒരുമിച്ച് നിൽക്കുമെന്ന പ്രഖ്യാപനമായിരുന്നു ഇന്ന് മോങ്ങത്ത് നടന്ന ലഹരി വിരുദ്ധ റാലിയും തുടർന്ന് നടന്ന ലഹരി വിരുദ്ധ സദസ്സും. പുതുതലമുറക്ക് ചുറ്റും ലഹരിയുടെ ചതികുഴികൾ ഒരുക്കി കാത്തിരിക്കുന്ന മാഫിയകളെ തകർക്കാൻ നാട് ഒരുമിച്ച് നിൽക്കാതിരിരുന്നാൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ലഹരി ഏതെല്ലാം വഴിയിലൂടെ നമ്മുടെ മക്കളിലേക്ക് എത്തുന്നു എന്നും ഏതെല്ലാം രീതിയിൽ അതിനെ പ്രതിരോധിക്കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുൻ സംസ്ഥാന എക്സൈസ് കമ്മിഷണറും റിട്ടേർഡ് ഡിജിപിയുമായ ഋഷിരാജ് സിംഗ്‌ IPS വിശദീകരിച്ചു.

ഇത്തരം ഘട്ടങ്ങളിൽ നമ്മുടെ മക്കളെ എങ്ങിനെ ലഹരി മാഫിയകളുടെ കെണിയിൽ പെടാതെ സംരക്ഷിക്കാമെന്ന് വിശദീകരിച്ച് സദസ്സിനെ കയ്യിൽ എടുത്ത വിമുക്തി ജില്ലാ കോഡിനേറ്റർ ബി ഹരികുമാർ സാറിൻ്റെ ക്ലാസ് ശ്രദ്ധേയമായിരുന്നു. വിഷയത്തിൻ്റെ ഗൗരവം ഉൾകൊണ്ട്കൊണ്ട് സദസ്സിനെ സംബോധന ചെയ്ത് മോങ്ങം മഹല്ല് ഖാസി ദുൽഫുഖാർ ഫൈസി, ഉമ്മുൽഖുറാ മസ്ജിദ് മുദരിസ് സിയാദ് അസ്ഹരി, മസ്ജിദുൽ അമാൻഖത്തിബ് പി പി മുഹമ്മദ് മദനി, ഒരപ്പുണ്ടി പാറ ക്ഷേത്ര സമിതി ഭാരവാഹി പാടുകണ്ണി അയ്യപ്പൻ, കൊണ്ടോട്ടി തഹസിൽദാർ പി അബൂബക്കർ, ഗ്രാമ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ ബാബു, വിവിധ പാർട്ടി പ്രതിനിധികളായി മുസ്ലിം ലീഗ് മൊറയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ മുഹമ്മദ്, സി പി ഐ എം മോങ്ങം ബ്രാഞ്ച് സെക്രട്ടറി കെ സൈത്, ജനതാദൾ എസ് മലപ്പുറം മണ്ഡലം പ്രസിഡൻ്റ് സി ഹംസ, വെൽഫയർ പാർട്ടി മൊറയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം ഷാക്കിർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രടറി എം സി ഇബ്രാഹിം ഹാജി എന്നിവർ സംസാരിച്ചു. മോങ്ങം ലഹരിവിരുദ്ധ കർമ്മസമിതി ചെയർമാൻ വി കുഞ്ഞിമാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്രി സി കെ റഷീദ് സ്വാഗതവും, ജോയിൻ്റ് സെക്രടറി സി ടി അലവിക്കുട്ടി ആമുഖ പ്രഭാഷണവും, വർക്കിങ്ങ് സെക്രടറി സൈത് മുഹമ്മദ് മാഷ് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news