രാമക്ഷേത്രത്തിന് ഇതുവരെ 2500 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. വീട് കയറിയുള്ള പണപ്പിരിവ് ഇതോടെ നിർത്തി വച്ചിരിക്കുകയാണെന്നു വി എച് പി നേതാവും രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാനുമായ ചമ്പത് റായി അറിയിച്ചു.
മൂന്ന് വര്ഷം കൊണ്ട് ക്ഷേത്രനിര്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇനി സംഭാവന നൽകാൻ ഉദ്ദേശിക്കുന്നവർക്ക് ഓൺലൈൻ ആയി അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. 1100 കോടി രൂപയായിരുന്നു നിർമാണ ചിലവ് കണക്കാക്കിയിരുന്നത് .