റമളാനിനെ വരവേൽക്കാൻ വിപുല പദ്ധതികളുമായി മർകസ് നോളജ് സിറ്റി

നോളജ് സിറ്റി : വിശുദ്ധ റമളാനിനെ വരവേൽക്കാൻ വിപുലമായ പദ്ധതികളുമായി മർകസ് നോളജ് സിറ്റി. അഞ്ചു ദിവസത്തെ പ്രഭാഷണ പരമ്പര, ആത്മീയ സമ്മേളനം, വഴിയാത്രക്കാർക്കും സമീപവാസികൾക്കുമെല്ലാം പങ്കെടുക്കാൻ സാധിക്കുന്ന വിധം കൾച്ചറൽ സെന്ററിൽ സംഘടിപ്പിക്കുന്ന മുപ്പത് ദിവസം നീളുന്ന നോമ്പ് തുറ, എല്ലാ ദിനവും ഉച്ചക്ക് നസീഹ പ്രഭാഷണം, റമളാൻ പതിനേഴിന് പ്രത്യേക ആത്മീയ സംഗമം തുടങ്ങി ഒട്ടേറെ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ഇത്തവണ റമളാനിനെ വരവേൽക്കാനായി നോളജ് സിറ്റി ഒരുക്കിയത്.

റമളാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തുന്ന ‘സിറ്റി നസീഹ’ പഞ്ചദിന പ്രഭാഷണം മാർച്ച് 28 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഏപ്രിൽ ഒന്ന് വെള്ളിയാഴ്ച വരെ രാത്രി എട്ടുമുതൽ ഒമ്പത് വരെയാകും പ്രഭാഷണം. ഒന്നാം ദിനമായ ഇരുപത്തി എട്ട് തികളാഴ്ച സയ്യിദ് വി പി എ തങ്ങൾ ആട്ടീരി പ്രഭാഷണം നടത്തും. തുടർന്ന് ഇബ്രാഹിം സഖാഫി താത്തൂർ, ദേവർശോല അബ്ദുൽ സലാം മുസ്‌ലിയാർ, അബ്ദുൽ ലത്വീഫ് സഅദി പഴശ്ശി എന്നിവർ യഥാക്രമത്തിൽ മാർച്ച് മുപ്പത്തിയൊന്ന് വരെ പ്രഭാഷണം നടത്തും. ഏപ്രിൽ ഒന്ന് വെള്ളിയാഴ്ച ജൽസതുൽ മദീനയും ആത്മീയ സംഗമവും നടക്കും. സംഗമത്തിൽ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം നടത്തും.

പരിപാടികളുടെ ഒരുക്കങ്ങളുടെ ഭാഗമായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു. ചെയർമാനായി ലുക്മാൻ ഹാജി, വൈസ് ചെയർമാനായി ഹംസ മുസ്‌ലിയാർ, ബദർ ഹാജി, സാബിത് സഖാഫി എന്നിവരെ തിരഞ്ഞെടുത്തു. കൺവീനർമാരായി സലീം കളപ്പുറം, ജോയിന്റ് കൺവീനർമാരായി ഷംസു പെരുമ്പള്ളി, അസീസ് വെഞ്ചേരി, മൊയ്തീൻ ഈങ്ങാപ്പുഴ, ഫിനാൻസ് സെക്രട്ടറിയായി ജാഫർ കൈതപ്പൊഴിൽ, ഇഫ്താർ കോർഡിനേറ്ററായി കാവുമ്പുറം മുഹമ്മദലി എന്നിവരെയും തീരുമാനിച്ചു.

spot_img

Related Articles

Latest news