ബുറൈദ:”നോമ്പിന്റെ ആരോഗ്യ ശാസ്ത്രം” എന്ന വിഷയത്തിൽ റമളാൻ നോമ്പിന്റെ ഗുണങ്ങളെയും,നോമ്പു കാലത്തെ ഭക്ഷണ ശീലങ്ങളെ കുറിച്ചും
ICF അൽ ഖസീം സെൻട്രൽ കമ്മിറ്റി റമളാൻമെഡി ടാക് വെബിനാർ സംഘടിപ്പിച്ചു. അൽ ഖസീം യൂണിവേഴ്സിറ്റി പബ്ലിക് ഹെല്ത്ത് ഡന്റിസ്റ്റി പ്രൊഫസർ ഡോക്ടർ മഹ്മൂദ് മൂത്തേടത്തു വിഷയം അവതരിപ്പിച്ചു സംസാരിച്ചു.
“വിശുദ്ധ റമളാൻ ആത്‍മ വിചാരത്തിന്റെ കാലം” എന്ന പ്രമേയത്തിൽ ICF നടത്തുന്ന റമളാൻ ക്യാമ്പയിൻ വിളമ്പരത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇതൊടാനുബന്ധിച്ചു “റമളാൻ മുന്നൊരുക്കം” എന്ന വിഷയത്തിൽ
നോമ്പിന്റെ സാമൂഹിക ഗുണങ്ങളെയും മതപരവും കർമ്മപരവും ആയ കാര്യങ്ങളെ
കുറിച്ചും സെൻട്രൽ പ്രസിഡണ്ട് അബ്ദുൽ ഖാദിർ ബാഖവി ക്ലാസ്സ് അവതരിപ്പിച്ചു.
അബ്ദുല്ല സക്കാക്കറിന്റെ ആദ്ധ്യക്ഷതയിൽ നടന്ന വെബിനാർ ICF സൗദി നാഷണൽ സർവിസ് പ്രസിഡന്റ് അബൂസലിഹ് മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ശിഹാബ് സവാമ സ്വാഗതവും സാത്താർ വഴിക്കടവ് നന്ദിയും പറഞ്ഞു.