മക്ക – റമദാൻ മാസത്തില്‍ മസ്ജിദുല്‍ ഹറാമിന്റെ ഗ്രൗണ്ട് ഫ്‌ളോറിലേക്കും മതാഫിലേക്കും ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂവെന്ന് ഇരുഹറം കാര്യവിഭാഗം മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് വ്യക്തമാക്കി. ഉംറ തീര്‍ഥാടകര്‍ക്ക് കര്‍മം അനായാസം പൂര്‍ത്തിയാക്കാനാണിത്. റമദാനില്‍ മസ്ജിദുല്‍ഹറാമിന്റെ പൂര്‍ണ ശേഷി ഉപയോഗപ്പെടുത്തും. ഒരു ദിവസം നാലു ലക്ഷം പേര്‍ ഉംറ നിര്‍വഹിക്കുമെന്നാണ് കണക്ക്.
Mediawings: