എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ യഥാര്‍ഥ പ്രതിഫലനമല്ല. കേരളത്തില്‍ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുത്ത് നടത്തിയിട്ടുണ്ട്. യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലത്ത് മുമ്പും യുഡിഎഫിന് എതിരായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടുണ്ട്. അന്തിമ ഫലം വന്നപ്പോള്‍ ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. അഴിമതിയും കൊള്ളയും നിറഞ്ഞ പിണറായി ഭരണം ജനങ്ങള്‍ തൂത്തെറിയുമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്ക് പരാജിതന്റെ കപട ആത്മവിശ്വാസമാണ്. മെഷീനിലിരിക്കുന്ന വോട്ട് തങ്ങള്‍ക്കാണെന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ആളുകളെ കബളിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ അണയാന്‍ പോകുന്ന ദീപത്തിന്റെ ആളിക്കത്തല്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് ചികിത്സാ ചെലവ് അതീവഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് കോവിഡ് ചികിത്സാ ചെലവ് അതീവഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോട തി.
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടെ ചികിത്സാ ചെലവ് അതീവഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്നും ഹൈക്കോടതി നിരീക്ഷിചച്ചു.

Media wings :

spot_img

Related Articles

Latest news