രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ. രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡി നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൻസ്ട്രേഷൻ രാഷ്ട്രപതി വീക്ഷിക്കും. 11.30 ന് വിക്രാന്ത് സെല്ലും സന്ദർശിക്കും.
കൊച്ചിയിലെ പരിപാടികൾക്ക് ശേഷം 23-ന് രാവിലെ 10.20-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽനിന്ന് രാഷ്ട്രപതി തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും.
കണ്ണൂരിൽ നിന്ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തിൽ ഇന്നലെ വൈകിട്ട് 6.10 നാണ് രാഷ്ട്രപതി കൊച്ചിയിൽ എത്തിയത്. നാവികസേനാ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കൊച്ചി മേയർ എം അനിൽ കുമാർ , കെജെ മാക്സി എംഎൽഎ, വൈസ് അഡ്മിറൽ എംഎ ഹമ്പി ഹോളി, സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവർ ചേർന്ന് സ്വീകരിച്ചു.
രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരുമുണ്ടായിരുന്നു.