രാമക്ഷേത്രം : സംഭാവന നൽകാത്തവർക്ക് ഭീഷണി

 

ബംഗളുരു : രാമക്ഷേത്ര നിർമാണ ഫണ്ടിലേക്ക് സംഭാവന നൽകിയവരുടെ വീടുകൾ അടയാളപ്പെടുത്തുകയും നല്കാത്തവരെ ഭീഷണി പെടുത്തുകയും ചെയ്യുന്നുവെന്ന് എച്ച് ഡി കുമാരസ്വാമി.

ക്ഷേത്രത്തിനു സംഭാവന നല്കാത്തവരെ ആർ എസ് എസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതിനു താൻ തന്നെ ഇരയായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ നടക്കുന്നത് ജനാധിപത്യമാണ്. പണ്ട് നാസികൾ ജർമനിയിൽ നടപ്പാക്കിയത് പോലുള്ള പ്രവർത്തനമാണ് ഇന്ത്യയിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി .

സംഭാവന ആവശ്യപ്പെട്ടു എന്നെ സമീപിച്ചവർ എന്തുകൊണ്ട് ഞാൻ നൽകുന്നില്ല എന്നാണ് ചോദിച്ചത്. ക്ഷേത്ര നിർമാണത്തിന് ഞാൻ എതിരല്ല. എന്നാൽ ഈ കാര്യത്തിൽ സുതാര്യതയും ആധികാരികതയും ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news