ന്യൂഡൽഹി : സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ഉണ്ടായ ലൈംഗിക ആരോപണം കെട്ടിച്ചമച്ചതാകാൻ സാധ്യത. 2019ൽ ആണ് ഇങ്ങനെ ഒരു ആരോപണം അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയിക്കെതിരെ നടന്നത്.
സുവോ മൊട്ടൊ പ്രകാരം ചീഫ് ജസ്റ്റിസ് അരുൺ മിശ്രയായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ജസ്റ്റിസ് ബോബ്‌ഡെ അടങ്ങുന്ന മൂന്നംഗ ബഞ്ച് അന്വേഷണം നടത്തി അദ്ദേഹത്തെ കുറ്റവിമുക്തൻ ആക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പുറത്തു വന്ന ജസ്റ്റിസ് എ കെ പട്നായിക് കമ്മറ്റിയാണ് കേസ് കെട്ടിച്ചമച്ചതാകാം എന്ന വിലയിരുത്തൽ നടത്തിയത്.
അദ്ദേഹത്തെ കുറ്റ വിമുക്തൻ ആക്കിയ സാഹചര്യത്തിൽ അതേക്കുറിച്ചു അന്വേഷിക്കുന്നില്ലെന്നും ജസ്റ്റിസ് പട്നായിക് വ്യക്തമാക്കി.