ഒടുവില്‍ തന്റെ പ്രണയം തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്
ആരാധകര്‍ ഏറെ നാളായി പ്രതീക്ഷിക്കുന്ന ഒന്നാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹം. വിവാഹ വാര്‍ത്ത പുറത്തു വന്നാലുടന്‍ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുമ്പോള്‍ പറയാമെന്നുമായിരിക്കും താരത്തിന്റെ മറുപടി. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ രഞ്ജിനി പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും കണ്ടതോടെ താരം പ്രണയത്തില്‍ ആണെന്നും ഉടന്‍ വിവാഹം ഉണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് താരം, ഒരു അഭിമുഖത്തിലാണ് രഞ്ജിനി തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുന്നത്. പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.
രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ, താനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.