ന്യൂഡല്‍ഹി: മുന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. വെള്ളിയാഴ്ച രാവിലെ അദ്ദേഹം മരണപ്പെട്ടതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച അദ്ദേഹം കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. 1974 ബാച്ചിലെ റിട്ടയേര്‍ഡ് ഇന്ത്യന്‍ പോലിസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായിരുന്ന സിന്‍ഹ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അന്തരിച്ചത്.
സിബിഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചതിനു പുറമേ ഡിജി ഐടിബിപി ഉള്‍പ്പെടെ വിവിധ സീനിയര്‍ തസ്തികകളും സിന്‍ഹ വഹിച്ചിട്ടുണ്ട്.