ആണ്‍സുഹൃത്തിന്റെ ഭാര്യയുടെ ക്വട്ടേഷൻ: തൃശൂരിലെ ലോഡ്ജില്‍നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

തൃശൂർ: തൃശൂരില്‍ ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷൻ സംഘം തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി.തിരുപ്പൂർ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച്‌ തമിഴ്നാട്ടിലെ ആശുപത്രിയില്‍ തള്ളുകയും ചെയ്തു.

ആണ്‍സുഹൃത്തിന്റെ ഭാര്യ ഏർപ്പെടുത്തിയ ഗുണ്ടാസംഘമാണ് സംഭവത്തിന് പിന്നില്‍. പ്രതികളായ അഞ്ചുപേരെയും പൊലീസ് അറസ്റ്റുചെയ്തു. കഴി‌ഞ്ഞ ദിവസമാണ് തിരുപ്പൂർ സ്വദേശികളായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്‌ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോജ്ഡില്‍ മുറിയെടുത്തത്. ഈ സമയം യുവാവിന്റെ ഫോണ്‍ ലൊക്കേഷൻ പിന്തുടർന്ന ഭാര്യ ക്വട്ടേഷൻ സംഘത്തെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് അ‌ഞ്ചുപേരടങ്ങുന്ന സംഘം പൊലീസ് ചമഞ്ഞെത്തി യുവതിയും യുവാവും താമസിച്ചിരുന്ന ലോഡ്ജിലെ മുറിയിലേയ്ക്ക് അതിക്രമിച്ച കയറി. യുവാവിനെയും യുവതിയെയും കയ്യും കാലുംകെട്ടി വായില്‍ തുണിതിരുകിയ ശേഷം കാറില്‍ കയറ്റി തിരുപ്പൂരിലേയ്ക്ക് പോയി. വാഹനത്തില്‍വച്ച്‌ ക്രൂരമായി മർദിച്ച ശേഷം യുവാവിനെ തിരുപ്പൂരിലെ ആശുപത്രിയ്ക്ക് മുന്നില്‍ തള്ളി. തുടർന്ന് സംഘത്തിലെ രണ്ടുപേർ മറ്റൊരു കാറിലേയ്ക്ക് കയറ്റി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ തമിഴ്നാട് പൊലീസ് കേസെടുത്ത് തൃശൂർ സിറ്റി പൊലീസിന് കൈമാറി. തൃശൂർ പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതികളിലൊരാളെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്ത് നിന്ന് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളും വിവിധയിടങ്ങളില്‍ നിന്നായി പിടിയിലായത്.

spot_img

Related Articles

Latest news