ബലാത്സംഗ കേസ്; മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ട് എറണാകുളം പോക്സോ കോടതി

കൊച്ചി: ബലാത്സഗംഗ കേസില്‍ മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്.മോണ്‍സൻ്റെ മാനേജരായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്.

മോണ്‍സണ്‍ പ്രതിയായ രണ്ടാം പോക്സോ കേസിലും വെറുതെ വിട്ടിരുന്നു. പെരുമ്പാവൂർ പോക്സോ കോടതിയുടേതായിരുന്നു വിധി. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മോൻസണ്‍ മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി. മോൻസണ്‍ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോൻസണ്‍ മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നല്‍കിയത്. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോൻസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്.

spot_img

Related Articles

Latest news