കൊല്ലം: കൊല്ലത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധയെ പിഡിപ്പിച്ച പ്രതി പിടിയില്‍.മീയണ്ണൂർ സ്വദേശി അനൂജാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിലേക്ക് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 65കാരിയാണ് അതിക്രമത്തിന് ഇരയായത്. വൃദ്ധയെ പിന്തുടർന്ന പ്രതി ഇവരെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണി മുഴക്കി. നാട്ടുകാരാണ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലീസ് സ്ഥലം വളയുകയും രണ്ടര കിലോമീറ്ററിനുളളില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു, വൃദ്ധ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.