വയനാട് തലപ്പുഴയില്‍ പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നല്കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.മക്കിമല സ്വദേശികളായ കാപ്പിക്കുഴിയില്‍ ആഷിക്ക് (25), ആറാം നമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സന്‍ഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കൂട്ടബലാത്സംഗത്തിന് കേസെടുത്തു.
സ്കൂളിലെത്താതിരുന്ന കുട്ടിയോട് പിന്നീട് അധ്യാപിക ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ പുറത്തറിയുന്നത്.