റിയാദ്: റിയാദ് ഏരിയ ശാന്തി പ്രവാസി അസോസിയേഷൻ (റാസ്പ) ഇഫ്താർ സംഗമം സുൽത്താനയിലെ ഒലൈഷ പാർക്കിൽ വെച്ച് നടത്തി. റിയാദിലെ ശാന്തി നിവാസികളായ കുടുംബ ങ്ങളടക്കം നിരവധിയാളുകൾ സംഗമത്തിൽ സന്നിഹിതനായിരുന്നു. കുടുംബിനികൾ തയ്യാറാക്കിയ ഗ്രഹാതുരത്വം നിറഞ്ഞ വിഭവസമൃദ്ധമായ ഭക്ഷണ വിഭവങ്ങളാണ് ഇഫ്താറിൽ നൽകിയത്.
മുഖ്യ രക്ഷാധികാരികളായ ബഷീർ. ടി.പി, റഹ്മത്ത് കള്ളിയത്ത് തുടങ്ങിയവർ റമളാൻ സന്ദേശ പ്രസംഗം നടത്തി. ഓർഗനൈസിങ്ങ് കമ്മറ്റി അംഗങ്ങളായ ജയ്സൽ, സഫ്വാൻ, റസാഖ് കള്ളിയിൽ, സുൽഫി, അഫ്നാൻ, അനീസ്, അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.