റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്

സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്. ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിൽ കുടിശ്ശിക ലഭിക്കാത്ത പശ്ചാത്തലാത്തിലാണ് തീരുമാനം. പത്ത് മാസത്തെ കുടിശ്ശികയാണ് റേഷൻ വ്യാപാരികൾക്ക് ലഭിക്കാനുള്ളത്.

റേഷൻ വ്യാപാരികൾ പ്രതിസന്ധിയിലാണെന്നും പ്രശനം പരിഹരിക്കാൻ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്നും ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോണി നെല്ലൂർ അറിയിച്ചു. കിറ്റ് വിതരണത്തിൽ 45 കോടി കുടിശ്ശികയായി കിട്ടാനുണ്ട്.

ഓണത്തിന് പട്ടിണി സമരം നടത്തും. എന്നാൽ കടയടച്ച് സമരം നടത്തില്ല. ഓണത്തിന് പട്ടിണി സമരം സൂചനാ സമരമാണെന്നും പരിഹാരമായില്ലെങ്കിൽ കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്നും ജോണി നെല്ലൂർ പറഞ്ഞു.

പരിഹാരമായില്ലെങ്കിൽ സർക്കാരിനെതിരെ ഹൈക്കോടതിയ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img

Related Articles

Latest news