ക്യുബയുടെ മുൻ പ്രസിഡന്റും ക്യുബൻ കമ്മ്യൂണിസ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന റൗൾ കാസ്ട്രോ സ്ഥാനം ഒഴിഞ്ഞു. ക്യുബയുടെ സ്ഥാപകനും കമ്മ്യൂണിസ്റ് പാർട്ടി സെക്രട്ടറിയുമായിരുന്ന ഫിദൽ കാസ്ട്രോയുടെ ഇളയ സഹോദരനാണ് റൗൾ കാസ്ട്രോ.
ക്യൂബൻ പ്രസിഡന്റ് മിഗ്യൂൽ ഡിയസ്ക്വനൽ റൗളിെൻറ പിൻഗാമിയായി സ്ഥാനമേൽക്കും . സ്ഥാനമേൽക്കുമ്പോൾ മൂന്ന് വര്‍ഷം കഴിയുമ്പോൾ വിരമിക്കുമെന്നു റൗൾ കാസ്ട്രോ പ്രഖ്യാപിച്ചിരുന്നു.
1959 മുതല്‍ 2006 വരെ ഫിദല്‍ കാസ്ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ പാർട്ടി ജനറൽ സെക്രട്ടറി. ഫിദലിന് ശേഷമാണ് റൗൾ സ്ഥാനം ഏറ്റെടുത്ത്. റൗൾ സ്ഥാനം ഒഴിയുന്നതോടെ ക്യുബൻ രാഷ്ട്രീയത്തിൽ കാസ്ട്രോ യുഗം അവസാനിക്കുകയാണ്