ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ ഏഴാം പ്രതിയായ ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ആർ ബി ശ്രീകുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ഐഎസ്ആർഒ ചാരക്കേസിന്റെ സമയത്ത് ഐ ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ശ്രീകുമാർ.ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസിനെയും ആർ ബി ശ്രീകുമാറിനെയും നാലും ഏഴും പ്രതികളാക്കിയാണ് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്.
സിബി മാത്യൂസിനും ആർ ബി ശ്രീകുമാറിനും പുറമെ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന വി ആർ രാജീവൻ, കെ കെ ജോഷ്വ അടക്കം കേരള പൊലീസ്, ഐ ബി ഉദ്യോഗസ്ഥരടക്കം 18 പേർ കേസിൽ പ്രതികളാണ്.