ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടക്കാന്‍ മൂന്ന് ദിവസം അധികം അനുവദിക്കണമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടക്കാനുള്ള അവസാന തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം മാത്രമേ പിഴ ഈടാക്കാന്‍ പാടുള്ളൂവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്നവര്‍ക്കും നിര്‍ദ്ദേശം നല്‍കി.

സാധാരണയായി ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്‍റ് നടത്തേണ്ട അവസാന തീയതിക്കുള്ളില്‍ പണം അടച്ചില്ലെങ്കില്‍ ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരും പിഴ ചുമത്തും. വൈകിയുള്ള പേയ്മെന്‍റുകള്‍ക്കും ചാര്‍ജ് ഈടാക്കാറുണ്ട്. ഇനി മുതല്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കാന്‍ മറന്നാല്‍ സമയപരിധി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ പേയ്മെന്‍റ് നടത്താന്‍ കഴിയും. പിഴയടയ്ക്കാതെ മൂന്ന് ദിവസത്തിനുള്ളില്‍ പണമടയ്ക്കാനാണ് റിസര്‍വ് ബാങ്ക് അവസരം നല്‍കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ഉടമ മൂന്ന് ദിവസത്തിന് ശേഷവും കുടിശ്ശിക അടച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്ബനികളും സാധാരണയായി അടയ്ക്കേണ്ട തുകയെ അടിസ്ഥാനമാക്കി മുന്‍കൂട്ടി നിശ്ചയിച്ച ലേറ്റ് പേയ്മെന്‍റ് ഫീസ് ഈടാക്കും. ബില്ലിന്‍റെ വലുപ്പത്തിന് ആനുപാതികമായി ലേറ്റ് ഫീസ് വര്‍ദ്ധിപ്പിക്കും.

spot_img

Related Articles

Latest news